Rajasthan Assembly Passes Resolution Against CAA
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കി. നിയമത്തിലെ ഭരണഘടനാ ലംഘനം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സമാനമായ പ്രമേയം കേരളവും പഞ്ചാബും പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് കഴിഞ്ഞദിവസം ഉന്നത നേതാക്കള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കിയത്.